ADVERTISEMENT

തൃശൂര്‍∙ നാട്ടികയിലെ നിര്‍ധന വിദ്യാര്‍ഥിയുടെ വീടു നവീകരിക്കാന്‍ നാലുലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി. വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സഹപാഠികള്‍ രണ്ടു ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. വീടിന്റെ ആധാരം കുടുംബത്തിനു സുരേഷ്ഗോപി കൈമാറി.

നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ ബിരിയാണി ചാലഞ്ച് നടത്തിയിരുന്നു. മൂന്നു മാസം കൊണ്ട് വിദ്യാര്‍ഥികള്‍ രണ്ടു ലക്ഷം രൂപ സ്വരൂപിച്ചു. ജപ്തി ഒഴിവാക്കി വീടിന്റെ ആധാരം തിരിച്ചെടുത്തു. ഇതു കൈമാറാന്‍ എത്തിയതാകട്ടെ സുരേഷ് ഗോപിയും.

ഇതിനിടെയാണ്, വീടിന്‍റെ നവീകരണത്തിനായി നാലു ലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചത്. മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് ധനസഹായം. ലോട്ടറിയും സോപ്പും വിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും സഹപാഠിയുടെ കണ്ണീരൊപ്പാന്‍ പ്രയത്നിച്ച വിദ്യാര്‍ഥികളെ സുരേഷ് ഗോപി അഭിനന്ദിച്ചു.

English Summary: actor suresh gopi gives money to renovate the house of a poor student

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com