ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് പൂർത്തിയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്ക് സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേക്ക് ബിജെപി നിരീക്ഷകരെ അയയ്ക്കും. ത്രിപുരയിൽ 32 സീറ്റ് നേടിയ ബിജെപി ഇന്ന് നിയമസഭാകക്ഷിയോഗം ചേരും. മുഖ്യമന്ത്രി സ്ഥാനത്ത് മണിക് സാഹ തുടരാനാണ് സാധ്യതയെങ്കിലും കേന്ദ്രമന്ത്രി പ്രതിമാ ഭൗമികിന്റെ പേരും ഉയർന്നിട്ടുണ്ട്.

നാഗാലാൻഡിൽ 37 സീറ്റ് നേടിയ ബിജെപി–എൻഡിപിപി സഖ്യം സർക്കാർ രൂപീകരണത്തിന് ഉടൻ അവകാശവാദം ഉന്നയിക്കും. നെഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മേഘാലയയിൽ 26 സീറ്റ് നേടിയ എൻപിപി, ബിജെപിയുമായും യുഡിപിയുമായും ചേർന്നാണ് സർക്കാർ രൂപീകരിക്കുക. കോൺറാഡ് സാങ്മ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് വിവരം.

English Summary: Government formation in Tripura, Meghalaya, and Nagaland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com