ADVERTISEMENT

ന്യൂ‍ഡൽഹി ∙ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിക്കുന്ന സൈനികരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. പട്രോളിങ് പോയിന്റ്-14ന് (പിപി-14) ചുറ്റുമുള്ള ബഫർ സോണിൽനിന്ന് കുറച്ച് അകലെയുള്ള സ്ഥലത്തുനിന്നുള്ളതാണ് ചിത്രങ്ങൾ.

യഥാർഥ നിയന്ത്രണരേഖയിൽ മൈനസ് ഡിഗ്രി താപനിലയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ മനോവീര്യം വെളിവാക്കുന്നതാണ് ചിത്രമെന്ന് സൈന്യം വ്യക്താക്കി. 3 ഇൻഫൻട്രി ‘ത്രിശൂൽ’ ഡിവിഷനിലെ പട്യാല  ബ്രിഗേഡിലെ സൈനികരാണ് ക്രിക്കറ്റ് കളിക്കുന്നത്. ലേ ആസ്ഥാനമായുള്ള 14 കോർ ആണു ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.

indian-army-cricket-040301
കിഴക്കൻ ലഡാക്കിലെ ഗൽവാൻ മേഖലയിൽ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യൻ സൈനികർ. ഇന്ത്യൻ സൈന്യം പുറത്തുവിട്ട ചിത്രം

ഡിസംബർ 20ന് ചൈനയുമായി നടന്ന 17-ാം റൗണ്ട് ചർച്ചയിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇരു സൈന്യങ്ങളും തമ്മിലുള്ള അടുത്ത റൗണ്ട് കോർ കമാൻഡർ ലെവൽ ചർച്ചകൾക്ക് മുന്നോടിയായാണ് ചിത്രങ്ങൾ പുറത്തുവരുന്നത്. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഡെപ്‌സാങ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ൈസനിക പിന്മാറ്റത്തിന് ചൈന ഇതുവരെ തയാറായിട്ടില്ല. സിക്കിമിലെയും അരുണാചൽ പ്രദേശിലെയും യഥാർഥ നിയന്ത്രണ രേഖയിൽ സമ്മർദം വർധിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നു തുടർച്ചയായ മൂന്നാം വർഷവും ഇരു സൈന്യവും 50,000 സൈനികരെ വീതം മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

2020 ജൂൺ 15നാണ് ഗൽവാൻ താഴ്‌വരയിൽ, ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. വടികളും മറ്റു മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി പിന്നീട് സമ്മതിച്ചെങ്കിലും ചൈന ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.

English Summary: Army showcases 'high morale' on LAC with cricket photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com