ADVERTISEMENT

വർക്കല∙ കാറ്റിന്റെ ദിശമാറിയതാണ് അപകടകാരണമെന്ന് അപകടത്തില്‍പെട്ട ട്രെയിനര്‍ സന്ദീപ് മനോരമ ന്യൂസിനോട്. ഗ്ലൈഡിങ്ങിന് ലൈസന്‍സുണ്ടെന്നും സന്ദീപ് പറഞ്ഞു. ഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട രണ്ട് ജീവനക്കാരെ പൊലീസ് വിളിച്ചുവരുത്തി. വര്‍ക്കലയില്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ടുപേരെയും ഒന്നര മണിക്കൂറിനുശേഷം രക്ഷപ്പെടുത്തിയിരുന്നു.

കോയമ്പത്തൂർ സ്വദേശിയായ യുവതിയാണ് സന്ദീപിനൊപ്പം പാരാഗ്ലൈഡിങ്ങിന് ഇറങ്ങിയത്. ഇരുവർക്കും കാര്യമായ പരുക്കില്ല. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25 അടി മുകളിൽനിന്ന് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽനിന്ന് തെന്നി അഗ്നിരക്ഷാസേന വിരിച്ചിരുന്ന വലയിലേക്കു വീഴുകയായിരുന്നു.

ഹൈമാസ്റ്റ് ലൈറ്റിൽ ഇരുന്ന സമയത്ത് സന്ദീപിന് പരുക്കേറ്റിരുന്നത് ഒഴിച്ചാൽ ഇരുവർക്കും വേറേ കാര്യമായ പരുക്കുകൾ ഇല്ല.

English Summary: Trainer on Varkala paragliding accident incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com