ADVERTISEMENT

പാലക്കാട്∙ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് പാലക്കാട് ജംക്​ഷനിൽനിന്ന് പുറപ്പെട്ട ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചത് വനിതാ സംഘം. പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ പാലക്കാട്– ഈറോഡ് ഗുഡ്സ് ട്രെയിനാണ് ലോകോപൈലറ്റ് ഉൾപ്പെടെ വനിതകളുടെ നിയന്ത്രണത്തിൽ ഓടിയത്. അസിസ്റ്റന്റ് ലോകോ പൈലറ്റും ഗാർഡും വനിതകളായിരുന്നു. 

women-crew-goods-train-2
പാലക്കാട് ജംക്‌ഷനിൽനിന്നു പുറപ്പെട്ട ട്രെയിനിലെ വനിതാ ഗാർഡ്. Image. Palakkad Railway/Facebook

രാവിലെ 9.35ന് പാലക്കാട് ജംക്​ഷനിൽനിന്നു പുറപ്പെട്ട ട്രെയിനിന്റെ ലോകോ പൈലറ്റ് എസ്.ബിജിയായിരുന്നു. സീനിയർ‌ അസിസ്റ്റന്റ് ലോകോ പൈലറ്റ് കെ.ഗായത്രിയും ഗാർഡ് സി.െക.നിമിഷ ഭാനുവുമായിരുന്നു. പാലക്കാട് ഡിവിഷനിൽ ഇതാദ്യമായാണ് പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി ട്രെയിൻ സർവീസ് നടത്തുന്നത്.

English Summary: All women crew operated a goods train from Palakkad junction to Erode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com