ADVERTISEMENT

മുംബൈ∙ പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടൻ അനുപം ഖേറാണ് വിയോഗ വാർത്ത പുറത്തുവിട്ടത്. 1956 ഏപ്രിൽ 13ന് ജനിച്ച സതീഷ് കൗശിക് നിർമാതാവും തിരക്കഥാകൃത്തും കൊമേഡിയനുമെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. രണ്ടു ദിവസം മുൻപ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

ഏറെ വേദനയോടെയാണ് വിവരം പങ്കുവയ്ക്കുന്നതെന്ന് അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. താങ്കളില്ലാതെ ഇല്ലാതെ എന്റെ ജീവിതം പഴയതുപോലെയാകില്ലെന്നും അദ്ദേഹം എഴുതി. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

English Summary: Actor-Director Satish Kaushik Dies At 67

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com