ADVERTISEMENT

ബെംഗളൂരു ∙ രാജ്യാന്തര വനിതാ ദിനത്തിനിടെ, സിന്ദൂരം അണിയാത്തതിന് യുവതിയെ ശകാരിച്ച ബിജെപി എംപി വിവാദത്തിൽ. കർണാടകയിലെ കോലാറിൽ നിന്നുള്ള എംപിയായ കെ.മുനിസ്വാമിയാണ് കോലാർ ജില്ലയിലെ മേള സന്ദർശിക്കുന്നതിനിടെ കച്ചവടക്കാരിയായ യുവതിയെ ശകാരിച്ചത്. 

മേള ഉദ്ഘാടനം ചെയ്യാനെത്തിയ എംപി, വസ്ത്രങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ സന്ദർശിക്കുകയായിരുന്നു. ഇതിനിടെയാണ് കച്ചവടക്കാരിയെ സിന്ദൂരം അണിയാത്തതിന് ശകാരിച്ചത്. ‘‘നിങ്ങളുടെ പേരെന്താണ്?. എന്തുകൊണ്ട് നെറ്റിയിൽ സിന്ദൂരം അണിഞ്ഞില്ല? സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയിൽ സിന്ദൂരം അണിയൂ. നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ?’’– എംപി ചോദിച്ചു. 

സംഭവത്തിന്റെ വിഡിയോ വൈറലായതിനു പിന്നാലെ എംപിക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ബിജെപി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാൻ’ ആക്കുമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

English Summary: "Husband Alive? Wear Bindi": Karnataka BJP MP's Women's Day Shocker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com