ADVERTISEMENT

ചെന്നൈ ∙ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിൽക്കണമെന്ന് എം.കെ. മുനീർ എംഎൽഎ. ഭാരത് ജോഡോ യാത്രയിൽ സിപിഐ ചേർന്നത് മാതൃകാപരമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ സഹായിക്കുന്ന നിലപാടിലേക്ക് സിപിഐ മാറണം. ബിജെപിക്കെതിരെയുള്ള സിപിഎം നിലപാട് ദുരൂഹമാണെന്നും മുനീർ പറഞ്ഞു.

‘ജോഡോ യാത്രത്തിൽ ബിനോയ് വിശ്വം അടക്കമുള്ളവർ കശ്മീരിൽ പങ്കെടുത്തിരുന്നു. മതേതരചേരി കോൺഗ്രസിനൊപ്പം ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്ത് മതേതര ചേരിയായി വരുമ്പോൾ മുന്നണിക്ക് അകത്തു ആകണമെന്നില്ല, പുറത്തുനിന്നാണെങ്കിലും ഇടതുപക്ഷത്തിന് മത്സരിക്കാമല്ലോ. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി ഇപ്പോഴും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല.’– എം.കെ. മുനീർ പറഞ്ഞു.

English Summary: MK Muneer on CPI and CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com