ADVERTISEMENT

ഗുരുഗ്രാം ∙ ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകൾ എറിയുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ഹിന്ദി വെബ്സീരിസായ ‘ഫർസി’യിലെ രംഗം യുവാക്കൾ പുനരാവിഷ്കരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. നോട്ടുകൾ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു.

നടൻ ഷാഹിദ് കപൂറും സുഹൃത്തും പൊലീസിൽനിന്നു രക്ഷനേടാനായി തിരക്കേറിയ റോഡിൽ നോട്ടുകൾ എറിയുകയും അതു പെറുക്കാനായി ജനങ്ങൾ തടിച്ചുകൂടി ട്രാഫിക് പ്രശ്നം ഉണ്ടാകുന്നതും ഫർസിയിൽ കാണിക്കുന്നുണ്ട്. സമാനമായ രീതിയിൽ തന്നെയാണു യുവാക്കളും ചെയ്യാൻ ശ്രമിച്ചത്. ഒരാൾ കാറോടിക്കുകയും മുഖമറച്ച മറ്റയാൾ തുറന്ന ഡിക്കിയിൽ ഇരുന്ന് വഴി പണം എറിയുന്നതും വിഡിയോയിൽ വ്യക്തമാണ്.

English Summary: Man throws currency notes on Gurugram road to recreate 'Farzi' scene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com