കൊച്ചി∙ ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എ.എൻ. സുഗുണദാസ്(76) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്നാണ് അന്ത്യം. തൊടുപുഴ ചിറ്റൂർ സ്വദേശിയാണ്. നാടകനടനായി അരങ്ങിലെത്തിയ അദ്ദേഹം കുഞ്ഞിക്കൂനൻ, രസതന്ത്രം തുടങ്ങി അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.
നിരവധി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ ലൊക്കേഷൻ മാനേജർ ആയി പ്രവർത്തിട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളുടെ പ്രൊഡക്‌ഷൻ മാനേജറും ആയിരുന്നു. വിസ്മയ എന്ന പേരിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരു സംഘടനയും അദ്ദേഹം രൂപീകരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് തൊടുപുഴ ശാന്തി ശ്മശാനത്തിൽ.
English Summary: Location manager and actor Das Thodupuzha passed away