ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജെബി മേത്തർ എംപിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഭാര്യയെയും അമ്മായിഅച്ഛനേയും സ്വപ്ന പഞ്ഞിക്കിടുമ്പോള്‍ ക മാന്ന് ഒരക്ഷരം പറയാൻ ധൈര്യപ്പെട്ടില്ല’

കൊച്ചിയിൽ മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കേരളത്തിൽനിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടു കണ്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ആരോഗ്യസംഘത്തെ അയയ്ക്കാൻ തയാറാണെന്നു കേന്ദ്രം സ്വമേധയാ സംസ്ഥാന സർക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാൽ അനുകൂല നിലപാടൊന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മൻസുഖ് മാണ്ഡവ്യ ജെബി മേത്തറോടു പറഞ്ഞു. ബ്രഹ്മപുരം വിഷയം പൂർണമായും മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് സർക്കാർ കേന്ദ്രസർക്കാരിന്റെ സഹായം തേടാതിരുന്നതെന്ന് ജെബി മേത്തർ ആരോപിച്ചു.

English Summary: Union Health minister against Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com