രാജ്യത്തെ പ്രഥമ വനിത മുടിവെട്ടിക്കാനായി ബ്യൂട്ടിപാർലറിലെത്തുമ്പോൾ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധ മുദ്രാവാക്യവുമായി അവിടം വളയുക, ഒടുവിൽ കലാപം നേരിടാനുള്ള സൈനിക വിഭാഗമെത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക, രാജ്യത്തെ പ്രധാനമന്ത്രി വിദേശരാജ്യം സന്ദർശിക്കാൻ പോകുമ്പോൾ വഴിനീളെ കാറുകൾ നിർത്തിയിട്ട് വിമാനത്താവളത്തിലേക്കുള്ള റോഡുകൾ തടസ്സപ്പെടുത്തുക, റോഡ‍് മാർഗമുള്ള യാത്ര തടസ്സപ്പെട്ടതോടെ പ്രധാനമന്ത്രിയെ ഹെലികോപ്റ്റർ വഴി വിമാനത്താവളത്തിലെത്തിക്കുക... ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നെന്നു കരുതപ്പെടുന്ന ഇസ്രയേലിലാണ് ഇതു സംഭവിക്കുന്നത്. ഈ ജനരോഷം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതാകട്ടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും. സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിൽനിന്നുമുള്ള ജനങ്ങൾ ഇന്ന് ഇസ്രയേലിലെ തെരുവിലാണ്. ‘ജനാധിപത്യം’ എന്നെഴുതി പ്ലക്കാർഡുകളുമായി അവർ നെതന്യാഹുവിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. ആറാം വട്ടം പ്രധാനമന്ത്രിയായി രാജ്യം ഭരിക്കുന്ന നെതന്യാഹു എന്തുെകാണ്ടാണ് ഇത്രയധികം എതിർപ്പുകൾ നേരിടുന്നത്? എന്താണ് ഇസ്രയേലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
HIGHLIGHTS
- ‘ഇസ്രയേലിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന് ആരും ചോദിച്ചു പോകുന്ന വിധത്തിലാണ് ഇന്ന് ആ രാജ്യത്തെ സ്ഥിതിഗതികൾ. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ കൂട്ടത്തോടെ തെരുവിൽ പ്രതിഷേധവുമായിറങ്ങുമ്പോൾ പ്രതിസ്ഥാനത്ത് പ്രധാനമന്ത്രി നെതന്യാഹുവാണ്. എന്താണ് ഇസ്രയേലിൽ സംഭവിക്കുന്നത്?