Premium

രാജിക്കത്തു തയാറാക്കി അണ്ണാമലൈ, കലങ്ങി മറിഞ്ഞ് തമിഴ്നാട് ബിജെപി; പാളിയോ തന്ത്രം?

HIGHLIGHTS
  • ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും ഒരു ദ്രാവിഡ പാർട്ടിയുമായി സഖ്യമില്ലെന്ന തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈയുടെ പ്രസ്താവന പാർട്ടിക്കുണ്ടാക്കിയ ഞെട്ടൽ ചില്ലറയല്ല. പ്രസിഡന്റ് പാർട്ടിയെ നാശത്തിലേക്കു നയിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. അതിനിടെ അണ്ണാമലൈയുടെ രാജി ഭീഷണിയും! തമിഴ്‌നാട്ടിൽ താമര വിരിയും മുൻപേ വാടുകയാണോ?
bjp-k-annamalai-3
തമിഴ്‌നാട്ടിലെ ബിജെപി പ്രചാരണത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ സംസാരിക്കുന്നു. ചിത്രം: twitter/annamalai_k
SHARE

ശൗര്യമേറിയ സിംഹമെന്ന ഖ്യാതിയോടെയാണ് ഐപിഎസ് കുപ്പായം അഴിച്ചു വച്ച് കെ.അണ്ണാമലൈ ബിജെപിയിലേക്കു കടന്നു വന്നത്. തമിഴ്നാട് പോലൊരു സംസ്ഥാനത്തു ബിജെപിക്കു ചുവടുറപ്പിക്കാനും വേരു പിടിപ്പിക്കാനും അണ്ണാമലൈയെ മുന്നിൽ നിർത്താനുള്ള തീരുമാനം കേന്ദ്ര നേതൃത്വമെടുത്തതു മുതിർന്ന ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ചു. അതുകൊണ്ടുതന്നെ കയ്യടികൾക്കു നടുവിലൂടെയായിരുന്നില്ല അണ്ണാമലൈ തമിഴ്നാട് ബിജെപി പ്രസിഡന്റ് കസേരയിൽ ഇരുന്നത്. പാർട്ടിക്കുള്ളിൽനിന്നു ചുറ്റും കേട്ട മുറുമുറുപ്പുകളെ ചിലപ്പോഴൊക്കെ ‘ഐപിഎസ്’ മുറയിൽത്തന്നെ നേരിട്ടു. പക്ഷേ, ഇപ്പോൾ ‘സിംഗ’ത്തിന്റെ ചുവടുകൾ ഇടറുകയാണോയെന്ന സംശയം ഉയരുന്നു. പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നുള്ള ഭീഷണി മുഴക്കിക്കഴിഞ്ഞു അണ്ണാമലൈ. ദ്രാവിഡ പാർട്ടികളെ മറിച്ചിട്ട് തമിഴ്നാട്ടിലും താമര വിരിയിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതികൾ പാളുകയാണോ..? പാളയത്തിലെ പടയാണോ കാരണം..? കേരളത്തിലെ ബിജെപി പ്രവർത്തകർക്കിടയിലും ‘താര’മായ അണ്ണാമലൈ നയിക്കുന്ന തമിഴ്നാട് ബിജെപിയിൽ സംഭവിക്കുന്നതെന്തായിരിക്കും..?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS