ADVERTISEMENT

കണ്ണൂർ ∙ ഒരു ദുരന്തമുണ്ടാകുമ്പോൾ മാത്രം അധികാരികളുടെ കണ്ണു പതിയുന്ന ഇടമായി കണ്ണൂർ ആറളം ഫാം മാറിയിട്ട് പതിറ്റാണ്ടുകളായി. ഇക്കാലത്തിനിടെ 12 പേരെയാണ് കാട്ടാനകൾ ഇവിടെ കൊന്നത്. കാട്ടാനകളെ ഭയന്ന് വീടിനു വെളിയിലിറങ്ങാൻ പോലും കഴിയാതെ ജീവിക്കുന്ന മനുഷ്യരുടെ നാടായി മാറി ആറളം.

ദാമുവും റിജേഷും കൊല്ലപ്പെട്ട് ഒരു വർഷം ആകുന്നതിന് മുന്നേയാണ് രഘുവിനെയും കഴിഞ്ഞ ദിവസം കാട്ടാന കൊന്നത്. ഇവിടെ താമസിക്കുന്നവർക്ക് കാട്ടാനകൾ തമ്പിടിക്കുന്ന കൊടുംകാട്ടിൽ പട്ടയം നൽകി ചതിച്ചതാണ് മാറി വന്ന സർക്കാരുകൾ. ജീവനും കയ്യിൽ പിടിച്ചു ജീവിക്കുന്നതിനിടയിൽ പലരും കാട്ടാനയ്ക്കു മുന്നിൽപ്പെടുന്നു. വിറക് ശേഖരിക്കാനും ജോലിക്കായുമൊക്കെ പോയ 12 മനുഷ്യർ ഇന്ന് മണ്ണിലലിഞ്ഞു.

തങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്ന തിരിച്ചറിവ് കിട്ടിക്കഴിഞ്ഞുവെന്ന് പറയുന്നുണ്ട് നാട്ടുകാരായ നാരായണിയും ലിജിയും. കാട്ടാന ആക്രമണത്തിൽ ഒരോരുത്തർ കൊല്ലപ്പെടുമ്പോൾ ആദിവാസി സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കാൻ വനം വകുപ്പും റവന്യു വിഭാഗവും പറയുന്ന സ്ഥിരം മറുപടിയാണ് ആന മതിൽ. എന്തുകൊണ്ട് ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും ആറളത്ത് ആന മതിൽ ഉയർന്നില്ല? ആ വാഗ്ദാനം തട്ടിപ്പാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു തുടങ്ങി. അതിന്റെ അടയാളമാണ് ഇവരുടെ പ്രതിഷേധം.

English Summary: Aaralam wild elephant attack continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com