മോദി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് കെസി; ഫാഷിസ്റ്റ് നടപടിയെന്ന് ഗെലോട്ട്

rahul-gandhi
രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ, അശോക് ഗെലോട്ട്
SHARE

ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കാൻ ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. സത്യം പറഞ്ഞതാണ് രാഹുൽ ഗാന്ധിയെ വേട്ടയാടാൻ കാരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അദാനി–മോദി ബന്ധം തെളിവു സഹിതം പാർലമെന്റിൽ രാഹുൽ ഉന്നയിച്ചു. അതിനു മറുപടി പറയുന്നതിനു പകരം രാഹുലിനെ വേട്ടയാടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല. ശക്തമായി പ്രതികരിക്കും. നരേന്ദ്ര മോദി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

അതേസമയം, ഈ വിഷയത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം ഫാഷിസ്റ്റ് നടപടിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. മുൻ കോൺഗ്രസ് അധ്യക്ഷനോടുള്ള പെരുമാറ്റം രാജ്യം കാണുന്നുണ്ട്. രാഹുലിനെ സർക്കാരിനു ഭയമെന്നും ഗെലോട്ട് പറഞ്ഞു. പൊലീസ് എത്തിയതറിഞ്ഞ് ഗെലോട്ട് രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു.

Read Also: പ്രസംഗത്തിൽ പറഞ്ഞ ഇരകളുടെ വിവരങ്ങള്‍ വേണം: ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍

രാഹുലിന് എതിരായ പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കാനെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു. യാത്രയിൽ ലക്ഷക്കണക്കിന് സ്ത്രീകളെ രാഹുൽ കണ്ട് സംസാരിച്ചു. ഈ വിവരങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ നൽകണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം നടപടിയുണ്ടാകുന്നതെന്ന് സിങ്‌വി പറഞ്ഞു.

English Summary: Delhi Police reach Rahul Gandhi’s residence over remarks during the Kashmir leg of Bharat Jodo Yatra, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS