ബിഷപ്പിന്റെ പ്രസംഗം ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നത്: വിമർശിച്ച് സിപിഎം നേതാക്കൾ

cpm-joseph-flag
ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
SHARE

കണ്ണൂർ∙ ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസ് കർഷക റാലിയിൽ തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ദൗർഭാഗ്യകരവും കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിനു മുറിവേൽപിക്കുന്നതുമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള ബിഷപ്പിന്റെ പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്കു നേതൃത്വം നൽകുന്ന ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നതാണെന്ന് എം.വി.ജയരാജൻ ചൂണ്ടിക്കാട്ടി.

മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശത്തിൽ പരോക്ഷ വിമർശനവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവർക്ക് അറിയാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ റബർ കർഷകരുടെ പ്രതിസന്ധിയ്ക്കും വിലയിടിവിനും കാരണം കേന്ദ്ര നയങ്ങളാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി പ്രതികരിച്ചു. ആ നയം തിരുത്തണമെന്നാണ് ബിഷപ്പ് പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും ജോസ് കെ.മാണി വ്യക്തമാക്കി. 

അതേസമയം, ഏതു തുറുപ്പുചീട്ട് ഇറക്കിയാലും ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നത് കേരളത്തിൽ നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. ആർച്ച് ബിഷപ്പ് പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും, കേന്ദ്ര സർക്കാരും അവരും തമ്മിലുള്ള വിഷയത്തിൽ എന്തു പ്രതികരിക്കാനാണെന്നും ഗോവിന്ദൻ ചോദിച്ചു.

‘എനിക്ക് അതിനെ സംബന്ധിച്ച് കൃത്യമായി അറിയില്ല. അദ്ദേഹം എന്താണ് പറഞ്ഞതെന്നും ഏത് ആംഗിളിലാണ് പറഞ്ഞതെന്നും അറിയില്ല. ഏതെങ്കിലും ഒരു തുറുപ്പുചീട്ട് ഇറക്കി അതിനെ അടിസ്ഥാനപ്പെടുത്തി കേരളം പിടിച്ചുകളയാം എന്നുള്ള ധാരണയൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല. ആർഎസ്എസിന്റെ ഇത്തരം നീക്കങ്ങളൊന്നും കേരളത്തിൽ വിലപ്പോവില്ല’ – ഗോവിന്ദൻ പറഞ്ഞു.

English Summary: CPM on Mar Joseph Pamplany speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS