കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആര്‍എസ്എസ് ഏജന്റുമാര്‍: ആരോപണവുമായി മന്ത്രി റിയാസ്

PA Muhammad Riyas | File Photo: Manorama
പി.എ.മുഹമ്മദ് റിയാസ് (File Photo: Manorama)
SHARE

പാലക്കാട്∙ കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്റുമാരുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇടത് സർക്കാരിനെതിരെ ചിലർ നടത്തുന്ന നീക്കങ്ങൾ ഇതിനു തെളിവാണ്. രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നിയമസഭ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ബോധപൂർവം സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പാലക്കാട് പറഞ്ഞു. 

Read also: ‘ലൈംഗിക ബന്ധത്തിനിടെ ദൃശ്യങ്ങൾ പകർത്തി’: ലിവ് ഇൻ പാർട്ണർ ബലാത്സംഗം ചെയ്തെന്ന് യുവതി

‘കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നത് ബിജെപിയുടെ അജണ്ടയാണ്. ആ അജണ്ടയാണ് ഇവിടെ നടപ്പിലാക്കുന്നത്. കേരളത്തിലെ കോൺഗ്രസിൽ എന്തു രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നത്. ഒരു സുപ്രഭാതത്തിൽ കേരളത്തിലെ കോൺഗ്രസിൽ പ്രവർത്തിക്കുന്നവർ ബിജെപിയായി മാറാനേ സഹായിക്കുകയുള്ളൂ. അതിനു സഹായകരമാകുന്ന നിലപാടാണ് ചില കോൺഗ്രസ് നേതാക്കന്മാർ സ്വീകരിക്കുന്നത്.’–റിയാസ് പറഞ്ഞു.

English Summary: Minister Mohammed Riyas alleged that there are RSS agents among congress leaders in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS