സമരങ്ങളില്‍ വീഴ്ചയെന്ന് ആര്‍എസ്പി; പറയേണ്ടത് യുഡിഎഫില്‍ പറയണമെന്ന് സതീശന്‍

shibu-baby-john-vd-satheesan-1903
ഷിബു ബേബി ജോണ്‍, വി.ഡി.സതീശൻ
SHARE

തിരുവനന്തപുരം∙ സര്‍ക്കാരിനെതിരായ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ‍യുഡിഎഫിനു വീഴ്ചയെന്ന് ആര്‍എസ്പി. കൂടിയാലോചനകള്‍ക്കായി യുഡിഎഫ് ചേരാത്തതു പ്രശ്നമാണെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.

‘‘ഇത്രയും സങ്കീർണമായ വിഷയങ്ങൾ നടക്കുമ്പോൾ കൂറേക്കൂടി ജാഗ്രതയിൽ യുഡിഎഫ് ചേർന്നു കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. ഏപ്രിൽ 1നു പുതിയ നികുതി നിലവിൽ വരുകയാണ്. ആർഎസ്പിയുടെ തനിച്ചുള്ള അഭിപ്രായമായിരുന്നെങ്കിൽ ഒരു ഹർത്താൽ നടത്തുമായിരുന്നു. എന്നാൽ കോൺഗ്രസിന് അതിൽനിന്നു വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. എങ്കിലും ശക്തമായ ഒരു സമരം നടത്തേണ്ടതല്ലേ’’– ഷിബു ബേബി ജോൺ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

അതേസമയം, സര്‍ക്കാരിനെതിരായ സമരങ്ങള്‍ മാധ്യമങ്ങളുമായല്ല ചര്‍ച്ചചെയ്യേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കി. യുഡിഎഫ് എല്ലാ മാസവും ചേരാറുണ്ടെന്നും പറയാനുള്ളതു മുന്നണിയില്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Shibu Baby John- VD Satheesan Conflict Over Protest by UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS