കോണ്‍ഗ്രസ് പദയാത്രയ്ക്കു നേരെ മുട്ടയേറ്; ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

mc-sherif-1903
എം.സി.ഷെരീഫ്
SHARE

പത്തനംതിട്ട∙ കോണ്‍ഗ്രസ് പദയാത്രയ്ക്കുനേരെ മുട്ടയെറിഞ്ഞ കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു. നഗരസഭ കൗണ്‍സിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ എം.സി.ഷെരീഫിനെതിരെയാണ് പാര്‍ട്ടി നടപടി. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ കടുത്ത അച്ചടക്ക ലംഘനമാണ് ഷെരീഫ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പത്തനംതിട്ട കണ്ണംകരയില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ട് നടന്ന കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരേയായിരുന്നു മുട്ടയേറ്. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.

English Summary: Suspension for Pathanamthitta DCC General Secretary MC Sheriff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS