‘‘മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങൾ വേണ്ട. അല്ലാതെതന്നെ ഈ ഹാളിലുള്ള മുഴുവൻ ആളുകൾക്കും കേൾക്കാൻ കഴിയും.’’ – സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റേതാണ് ഈ വാക്കുകള്‍. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ തൃശൂർ മാളയിലെ വേദിയിലായിരുന്നു സംഭവം. ഇതു കേൾക്കേണ്ടി വന്നതാകട്ടെ മൈക്ക് ഓപറേറ്ററായ യുവാവിനും. ‘മൈക്ക് ടെക്നോളജി’യെപ്പറ്റി യുവാവിനു ‘ക്ലാസെടുത്തു’ കൊടുത്തതായിരുന്നു മുകളിൽപ്പറഞ്ഞ കാര്യങ്ങൾ. മൈക്കിനോടു ചേർന്നുനിന്ന് സംസാരിക്കാൻ ഗോവിന്ദനോട് ആവശ്യപ്പെട്ടതാണ് യുവാവ് ചെയ്ത ‘തെറ്റ്’. നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി’ എന്നും ശകാരിച്ച് വേദിയിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. ജനകീയ പ്രതിരോധ ജാഥ സമാപിച്ചെങ്കിലും ഗോവിന്ദന്റെ മൈക്ക് വിവാദത്തിന്റെ അലയൊലികൾ ഇപ്പോഴും കേരളത്തിൽ മുഴങ്ങുന്നുണ്ട്. യഥാർഥത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതു പോലെയാണോ മൈക്ക് സിസ്റ്റത്തിന്റെ പ്രവർത്തനം? വേദിയിൽ ശബ്ദം ക്രമീകരിക്കുമ്പോൾ മുഴങ്ങിക്കേൾക്കുന്നത് സംസാരിക്കുന്നവരുടെ വാക്കുകൾ മാത്രമല്ല, മൈക്ക് ഓപറേറ്ററുടെ നെഞ്ചിടിപ്പു കൂടിയാണ്. അതുപക്ഷേ ആരും കേൾക്കുന്നില്ലെന്നു മാത്രം. ഓരോ പരിപാടിയും കഴിയും വരെ ഈ നെഞ്ചിടിപ്പ് തുടരും. അത്രയേറെ ശ്രദ്ധ വേണം ശബ്ദവിന്യാസം ഒരുക്കുന്നതിൽ. ലൈറ്റ് ആന്‍ഡ് സൗണ്ട് വിന്യാസം ഒരുക്കുന്നവർ തന്നെ അതിനെപ്പറ്റി പറയുകയാണിവിടെ. എങ്ങനെയാണ് വിവിധ പൊതു പരിപാടികളിലെ ശബ്ദവിന്യാസം? പ്രസംഗത്തിൽ ഓരോരുത്തർക്കും ഓരോ രീതിയാകുമ്പോൾ വേദിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? രാഷ്ട്രീയക്കാരും കലാകാരന്മാരും മൈക്ക് ഉപയോഗിക്കുമ്പോൾ ശബ്ദവിന്യാസത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടോ? ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്? രാഷ്ട്രീയക്കാരുടെ സഹായം അവർക്കു ലഭിക്കാറുണ്ടോ? ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പറയാൻ ഏറെയുണ്ട്. അവരുടെ വാക്കുകളിലേക്ക്...
HIGHLIGHTS
- പ്രസംഗത്തിൽ ഓരോ രാഷ്ട്രീയക്കാരനും ഓരോ രീതിയാകുമ്പോൾ വേദിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? രാഷ്ട്രീയക്കാരും കലാകാരന്മാരും മൈക്ക് ഉപയോഗിക്കുമ്പോൾ ശബ്ദവിന്യാസത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടോ? ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്? രാഷ്ട്രീയക്കാരുടെ സഹായം അവർക്കു ലഭിക്കാറുണ്ടോ? ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പറയാൻ ഏറെയുണ്ട്. അവരുടെ വാക്കുകളിലേക്ക്...