‘തിരിച്ചറിവ് വന്ന ഷംസീറിനെ അഭിനന്ദിക്കുന്നു; പാലക്കാടിന്റെ പ്രതിനിധിയെ ജനം തീരുമാനിക്കട്ടെ’

shamseer-shafi-rahul
എ.എൻ.ഷംസീർ, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍
SHARE

തിരുവനന്തപുരം ∙ അടുത്ത തവണ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന് നിയമസഭയിൽ നടത്തിയ പരാമർശം പിൻവലിച്ച സ്പീക്കർ എ.എൻ.ഷംസീറിനെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരുപാടു മഹാരഥന്മാർ ഇരുന്ന സ്ഥാനത്തിനു യോജിക്കാത്ത പ്രസ്താവനയാണ് താൻ നടത്തിയത് എന്ന തിരിച്ചറിവ് വന്ന എ.എൻ. ഷംസീറിനെ അഭിനന്ദിക്കുന്നതായി രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. പരമാധികാരം ഭരണാധികാരിയുടെ കയ്യിലല്ല, ജനത്തിന്റെ കൈയ്യിലാണ്. പാലക്കാടിന്റെ ജനപ്രതിനിധിയെ പാലക്കാടൻ ജനത തീരുമാനിക്കട്ടെയെന്നും രാഹുൽ കുറിച്ചു.

മാർച്ച് 14ന് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ ബഹളം വച്ച പ്രതിപക്ഷാംഗങ്ങളെ നിയന്ത്രിക്കുന്നതിനിടെയാണ്, ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട്ട് തോൽക്കും എന്ന തരത്തിൽ സ്പീക്കർ പരാമർശം നടത്തിയത്. ഈ പരാമർശം അംഗത്തെ വേദനിപ്പിച്ചെന്നും അനുചിതമായിപ്പോയെന്നും സമ്മതിച്ചാണ് പിൻവലിക്കുന്നതായി സ്പീക്കർ നിയമസഭയിൽ റൂളിങ് നൽകിയത്. ഈ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

English Summary: Youth Congress Leader Rahul Mamkoottathil Congratulates Speaker AN Shamseer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS