‘പലതവണ തിരുവനന്തപുരത്ത് വന്നു, നിയമസഭ കണ്ടില്ല’: ഒടുവിൽ ആഗ്രഹം നിറവേറ്റി നടി ഷീല

Actress Sheela visited Kerala Assembly
നിയമസഭ കാണാനെത്തിയ നടി ഷീലയെ സ്‌പീക്കർ എ.എൻ.ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സ്വീകരിക്കുന്നു.
SHARE

തിരുവനന്തപുരം ∙ ‘‘പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ല, കാണണമെന്ന ആഗ്രഹമുണ്ട്’’- പ്രശസ്ത നടി ഷീല തന്റെ ആഗ്രഹം സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാൻ ഷീല എത്തി. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും നടിയെ സ്വീകരിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്. കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദർശിച്ചു. ശേഷം അവർ സഭയിലെ വിഐപി ഗാലറിയിൽ എത്തി. രാവിലെ തൽക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോൾ സ്പീക്കറുടെ റൂളിങ് ആയിരുന്നു ആദ്യ നടപടി. സഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ വിഐപി ഗാലറിയിൽ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികൾ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.

English Summary: Veteran Actress Sheela visited Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA