‘അരിക്കൊമ്പന്‍ ദൗത്യം’ ശനിയാഴ്ച; ചിന്നക്കനാലില്‍ 25ന് നിരോധനാജ്ഞ

idukki-elephant
SHARE

തൊടുപുഴ∙ ഇടുക്കിയില്‍ ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാന്‍ പദ്ധതി തയാറാക്കിയതായി വനംവകുപ്പ്. ശനിയാഴ്ചയായിരിക്കും ‘അരിക്കൊമ്പന്‍ ദൗത്യം’ നടത്തുന്നത്. ചിന്നക്കനാലില്‍ 25ന് പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടനാട്ടേക്കു പോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും.

ദൗത്യം പൂര്‍ത്തിയാക്കാന്‍ 71 പേരുള്ള 11 ടീമിനെ നിയോഗിച്ചു. 25ന് പുലർച്ചെ നാലുമണിക്ക് അരിക്കൊമ്പന് മയക്കുവെടി വയ്ക്കും. 301 കോളനിയിലെ ആളുകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെയുണ്ടാകുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ പറഞ്ഞു. 

ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപം ‘റേഷൻകട കെണി’യൊരുക്കി വനം വകുപ്പ് കാത്തിരിക്കുമ്പോഴും ഇന്നലെ പകൽ സമയം മുഴുവനും അരിക്കൊമ്പൻ ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിലായിരുന്നു. ഇടയ്ക്കു പിപികെ എസ്റ്റേറ്റിനു സമീപമുള്ള അരുവിയിൽ വെള്ളം കുടിക്കാനെത്തി. അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമെട്ടിൽനിന്നു താഴെയെത്തിച്ച് കൊച്ചി – ധനുഷ്കോടി ദേശീയപാതയും ആനയിറങ്കൽ ജലാശയവും കടത്തി സിമന്റ് പാലത്ത് എത്തിച്ചെങ്കിൽ മാത്രമേ പിടികൂടാൻ കഴിയൂ. 

English Summary: Idukki Arikomban mission on saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS