ADVERTISEMENT

ശ്രീനഗർ∙ ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ്‌ സിൻഹ. മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടൽ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘അടുത്ത കാലത്തായി എല്ലാ നല്ല പ്രവൃത്തികളെക്കുറിച്ചും തെറ്റായ പ്രചാരണങ്ങളാണ് കണ്ടുവരുന്നത്. ഈ അടുത്തിടെ ലുലു ഗ്രൂപ്പിനെ നിരോധിച്ചു എന്ന വാർത്ത എന്നോട് ഒരാൾ പറഞ്ഞു. ഇതുപോലെ തലയും വാലുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാത്തിലും നെഗറ്റീവ് കാണരുതെന്ന്  പറയാൻ ആഗ്രഹിക്കുന്നു.’ – മനോജ്‌ സിൻഹ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ചില യുട്യൂബ് ചാനലുകളിലും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് ഇക്കാലയളവിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Jammu & Kashmir LG Manoj Sinha on fake news against Lulu Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com