ADVERTISEMENT

ക്വിറ്റോ∙ തപാൽ വഴി അയച്ചുകിട്ടിയ യുഎസ്ബി കംപ്യൂട്ടറിൽ കുത്തുന്നതിനിടെ പൊട്ടിത്തെറിച്ച് മാധ്യമപ്രവർത്തകന് പരുക്ക്. ന്യൂസ് റൂമിലാണ് അപകടമുണ്ടായത്. വാർത്താ അവതാരകനായ ലെനിൻ ആർടിയേഡയ്ക്കാണ് പരുക്കേറ്റത്.

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് വർധിക്കുകയാണ്. ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടോയെന്ന് ഇക്വഡോർ അറ്റോണി ജനറൽ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിൽ അഞ്ച് മാധ്യമസ്ഥാപനങ്ങൾക്ക് കത്തുകൾ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജുവാൻ സാപ്ട അറിയിച്ചു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്. അത്തരക്കാർക്ക് കഠിനമായ ശിക്ഷ ഉറപ്പുവരുത്തും. യുഎസ്ബി പോലുള്ള ഉപകരണം വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് അയച്ചിരിക്കുന്നത് ഒരേ നഗരത്തിൽനിന്നാണ്. മറ്റു സ്ഥാപനങ്ങൾക്ക് ലഭിച്ച തപാൽ തുറക്കാൻ തയാറായിട്ടില്ല. തുറന്നവയിൽ ചിലത് പൊട്ടിത്തെറിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയതെന്ന് ഫൊറൻസിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അടുത്തിടെ ഇക്വഡ‍ോറിൽ ലഹരിമരുന്ന് കടത്ത് വൻതോതിൽ വർധിച്ചുവരികയാണ്. ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും വർധിച്ചു. ഇതിന്റെ ഭാഗമായാണോ മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെടുന്നതെന്ന് അന്വേഷണം നടത്തുന്നുണ്ട്. 

English Summary: Journalist opens USB letter bomb in newsroom in Ecuador

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com