ADVERTISEMENT

ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കർണാടകയിൽ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി. ഡിഗ്രി വരെ പഠിച്ചവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതവും അഞ്ചു വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലവസരവും ഉറപ്പുവരുത്തുമെന്നാണ് യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം. രണ്ടു മാസത്തിനിടെ കോൺഗ്രസ് നൽകുന്ന നാലാമത്തെ തിരഞ്ഞെടുപ്പു വാഗ്ദാനമാണിത്

ബെളഗാവിയിലെ യുവക്രാന്തി സമാവേശ റാലി നയിച്ചാണു രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു തുടക്കമിട്ടത്. ഭാരത് ജോഡോ യാത്രയുടെ കർണാടക പര്യടനത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നേരിട്ടു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണു യുവനിധി പദ്ധതിയെന്നു രാഹുല്‍ പറഞ്ഞു.

രണ്ടു വർഷത്തേക്കു പ്രതിമാസം ബിരുദധാരികൾക്ക് 3000 രൂപ വീതവും ഡിപ്ലോമക്കാർക്ക് 1500 രൂപ വീതവും നല്‍കുന്നതാണു യുവനിധി. അധികാരത്തിലെത്തിയാല്‍ 5 വർഷം കൊണ്ട് 10 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങളുണ്ടാക്കും. സര്‍ക്കാര്‍ മേഖലയിലെ രണ്ടര ലക്ഷം ഒഴിവുകള്‍ നികത്തുമെന്നുമാണ് പ്രഖ്യാപനങ്ങള്‍. കോൺഗ്രസ് നൽകുന്ന നാലാമത്തെ തിരഞ്ഞെടുപ്പു വാഗ്ദാനമാണിത്.

പാർട്ടി അധികാരത്തിലേറിയാൽ ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതിയും, പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുന്ന ഗൃഹജ്യോതിയും, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം വീതം സൗജന്യ അരി അന്നഭാഗ്യ പദ്ധതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

English Summary: Karnataka Congress Promises monthly allowance to unemployed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com