കണ്ടശാംകടവ് (തൃശൂർ)∙ കനോലി കനാലിലെ കരിക്കൊടി ചിറക്കെട്ടിനടുത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ മുങ്ങി അവശനിലയിലായ യുവാവ് ആശുപത്രിയിൽ മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് പരേതനായ ഉണ്ണികൃഷ്ണന്റെയും ചാരുലതയുടെയും മകൻ നിധിൻ (അപ്പു–26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ബുധനാഴ്ച നിധിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. കൂട്ടുകാരനെ കാണാനാണു നിധിൻ കണ്ടശാംകടവിലെത്തിയത്. നിധിൻ മുങ്ങിപ്പോകുന്നത് രണ്ട് ഒപ്പമുള്ളവർ രക്ഷപ്പെടുത്തി ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary: Youth Drowned at Thrissur