തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറി; 9 മരണം

cracker-unit-fire-kancheepuram-1
അപകടമുണ്ടായ സ്ഥലം. (Screengrab: Manorama News)
SHARE

ചെന്നൈ∙ തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ മരിച്ചു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 3 പേരുടെ നില ഗുരുതരമെന്നാണ് വിവരം.

പരുക്കേറ്റവരെ കാ‍ഞ്ചീപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. അതേസമയം, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിന് പടക്ക നിർമാണശാല ഉടമ നരേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തു.

English Summary: 9 die in cracker unit fire near Kancheepuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA