‘പൊലീസ് അന്വേഷണം ഊർജിതം’: പാറ്റൂരിൽ ആക്രമിക്കപ്പെട്ട വീട്ടമ്മയെ കണ്ട് മന്ത്രി വി.ശിവൻകുട്ടി

V Sivankutty
മന്ത്രി വി.ശിവൻകുട്ടി. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
SHARE

തിരുവനന്തപുരം∙ പാറ്റൂർ മൂലവിളാകം ജംക്‌ഷനിൽവച്ച് ആക്രമിക്കപ്പെട്ട വീട്ടമ്മയെ സന്ദർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വീട്ടമ്മ മന്ത്രിയെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാണ്. ഇക്കാര്യത്തിൽ ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയെന്ന് കരുതുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൈക്കൊണ്ട നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി ആരോപിച്ചു. ഏതു വിഷയത്തെയും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കും. രാഷ്ട്രീയ വിവാദങ്ങളിൽ കുടുംബാംഗങ്ങളെ മുൻനിർത്തി അനാവശ്യ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ശൈലിയെയും മന്ത്രി വിമർശിച്ചു.

Content Highlights: Pattoor Woman Attack, Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS