കോഴിക്കോട്∙ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റമസാൻ വ്രതാരംഭം ഇന്ന് (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടു.
മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവർ അറിയിച്ചു.
English Summary: Ramadan month begins