ഗോസംരക്ഷണത്തിനുൾപ്പെടെ മദ്യത്തിന് 3 രൂപ സെസ്;പിന്നാലെ ഉത്തരാഖണ്ഡിൽ മദ്യവില കുറച്ചു

Liquor | Representational Image | (Photo - Shutterstock/Jag_cz)
പ്രതീകാത്മക ചിത്രം (Photo - Shutterstock/Jag_cz)
SHARE

ഡെറാഡൂൺ∙ ബ്രാൻഡ് വ്യത്യാസമില്ലാതെ എല്ലാ മദ്യത്തിനും 3 രൂപ സെസ് ഏർപ്പെടുത്താൻ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്. ഇങ്ങനെ പിരിച്ചെടുക്കുന്നതിൽ ഓരോ രൂപ വീതം ഗോ സംരക്ഷണം, സ്ത്രീകളുടെ ക്ഷേമ പദ്ധതികൾ, കായികം എന്നീ മേഖലകൾക്കായി മാറ്റിവയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം.

Read also: ഭാര്യ ഇറങ്ങിപ്പോയെന്ന് പരാതി; കട്ടിലിനടിയിൽ ദുർഗന്ധം, പുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക്

അതിനൊപ്പം മദ്യത്തിന്റെ വില കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടെ സെസ്സിന്റെ പേരിൽ മൂന്നു രൂപ കൂട്ടിയാലും ഓരോ കുപ്പിക്കും കുറഞ്ഞത് 100 മുതൽ 300 രൂപ വരെ വില കുറയുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിന്റെ പുതിയ മദ്യനയം ഭേദഗതി ചെയ്യാനും തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

Read also: റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: കുടുങ്ങിയത് അസിസ്റ്റന്‍റ് പ്രഫസർ

മദ്യത്തിൽനിന്നുള്ള വരുമാനം ഈ വർഷം നാലായിരം കോടിയായി ഉത്തരാഖണ്ഡ് സർക്കാർ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ലക്ഷ്യം 3,600 കോടിയായിരുന്നു. വ്യാജൻ തടയാൻ കുപ്പികളിലെ മദ്യവിൽപ്പനയ്ക്കു പകരം ടെട്രാ പായ്ക്കുകളിൽ മദ്യം വിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിൽ വിൽക്കപ്പെടുന്ന മദ്യത്തിന്റെ അതേ വിലതന്നെയായിരിക്കും ഉത്തരാഖണ്ഡിലെ മദ്യത്തിനും. അതോടെ യുപിയിൽനിന്നുള്ള മദ്യക്കടത്ത് കുറഞ്ഞേക്കുമെന്നും എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

സർക്കാരിന്റെ കണക്ക് അനുസരിച്ച് ഉത്തരാഖണ്ഡിലെ 32% പുരുഷന്മാർ മദ്യപിക്കും. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

English Summary: Uttarakhand government decides to impose cess for cow protection under new excise policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA