ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്. പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി മനോരമ ന്യൂസിനോട് പറഞ്ഞു.
അതിനിടെ, സൂറത്തിൽനിന്ന് ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുക്കിയത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് മുദ്രാവാക്യം വിളികളുമായി രാഹുലിനെ സ്വീകരിച്ചത്. വൻ പൊലീസ് സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയത്.
English Summary: After Court Conviction, Rahul Gandhi Back In Delhi