പെൺകുട്ടിയെ രക്ഷിക്കാൻ പുഴയിൽ ചാടിയ ആൺകുട്ടി മരിച്ചു; ഇരുവരും പ്ലസ്ടു വിദ്യാർഥികൾ

Gautham
ഗൗതം
SHARE

ആലുവ∙ മാർത്താണ്ഡവർമ പാലത്തിന്റെ മുകളിൽ നിന്നു പെരിയാറിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ ആൺകുട്ടി മരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. തായിക്കാട്ടുകര എസ്എൻ പുരത്തു താമസിക്കുന്ന ഗൗതം (17) ആണു മരിച്ചത്.

പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയിൽ ചാടിയത്. ഇരുവരും വെള്ളത്തിൽ വീഴുന്നതു കണ്ട മീൻപിടിത്തക്കാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഇരുവരെയും വെള്ളത്തിൽ നിന്നു കരയിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു.

പ്ലസ്ടു വിദ്യാർഥികളാണ് ഇരുവരും. മനോജിന്റെയും ഷേർളിയുടെയും മകനാണ് ഗൗതം. സഹോദരി: ഗൗരി.

English Summary: Plus two student drowned while rescuing a girl in Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS