സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; 2 പേര്‍ കസ്റ്റഡിയില്‍: ഫ്ളാറ്റിലെത്തിച്ചത് സീരിയൽ നടി

kozhikode
Screengrab: Manorama News
SHARE

കോഴിക്കോട് ∙ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറത്തുകാരായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. ഇവരുടെ അറസ്റ്റ് ഇതുവരെ നടക്കാവ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽപ്പെടുത്തിയതാണെന്ന് ഇവർ പറയുന്നു.

മാർച്ച് 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. അതിന് ഇടനിലക്കാരിയായി നിന്നത് കോഴിക്കോട്ടെ ഒരു സീരിയൽ നടിയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. ഫ്ളാറ്റിൽ എത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെനിന്നും കാണാതായി. സിനിമാക്കാർ എന്നുപറയുന്ന രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകി.

പെൺകുട്ടി പറഞ്ഞ സീരിയൽ നടിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒന്നും അറിയാതെയാണ് പെൺകുട്ടിയെ താൻ ഫ്ളാറ്റിൽ എത്തിച്ചതെന്നും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും നടി പൊലീസിനോട് പറഞ്ഞു. ഈ കേസിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.

English Summary: Rape by offering opportunity in firm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS