ഇന്ത്യയിലേക്ക് മടങ്ങിയ സന്തോഷം; വിമാനത്തില്‍ മദ്യപിച്ച് ബഹളം: 2 യാത്രക്കാര്‍ അറസ്റ്റില്‍

ഫയൽചിത്രം.
SHARE

മുബൈ ∙ ദുബായില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാര്‍ക്കെതിരെ കേസ്. ഇന്‍ഡിഗോ വിമാനത്തില്‍ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ദുബായിൽ ഒരുവർഷം ജോലി ചെയ്തതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ സന്തോഷത്തിലായിരുന്നു ഇരുവരും. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയ ഇവര്‍ അവധി ആഘോഷത്തിന്റെ ഭാഗമായി വിമാനത്തിനുള്ളില്‍ വച്ച് തന്നെ കുപ്പിയിലെ പകുതിയോളം മദ്യം കുടിച്ചുവെന്ന് പൊലീസ് പറയുന്നു. 

മദ്യപിച്ച് ലക്കുകെട്ടതോടെ വിമാനത്തിലെ ജീവനക്കാരോടും സഹയാത്രക്കാരോടും അപമര്യാദയായി പെരുമാറുകയും ബഹളമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഈ വർഷം മുംബൈയിലേക്ക് എത്തുന്ന വിമാനത്തില്‍ നടക്കുന്ന ഏഴാമത്തെ സംഭവമാണിത്.

നേരത്തെ വിമാനത്തിനുള്ളില്‍ പുകവലിച്ചതിനെ തുടര്‍ന്ന് യുഎസ് പൗരനായ രത്നാകര്‍ ദ്വിവേദിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  25,000 പിഴ നൽകിയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. 

English Summary: Two indigo flyers get drunk on board; arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA