മസ്തിഷ്ക രക്തസ്രാവം; ഗായിക ബോംബെ ജയശ്രീ ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ

bombay-jayashri-twitter
ബോംബെ ജയശ്രീ (Photo: Twitter/@kansenclub)
SHARE

ലണ്ടൻ ∙ പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നും ഒരു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുകയാണെന്നുമാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ഇന്നു വൈകിട്ട് ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ യോക്കോ ലെനൻ സെന്ററിൽ നടക്കുന്ന സംഗീതപരിപാടിക്കാണ് ജയശ്രീ ബ്രിട്ടനിലെത്തിയത്. ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ‌ കണ്ടെത്തിയ ജയശ്രീയെ പെട്ടെന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

English Summary: Carnatic singer Bombay Jayashri suffers brain haemorrhage in United Kingdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA