ADVERTISEMENT

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി പാർട്ടിയെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. രാഹുലിനെ അയോഗ്യനാക്കിയ നടപടിയും അതിന്റെ വേഗതയും ഞെട്ടിച്ചതായി കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചു. രാഹുലിനെ അയോഗ്യനാക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു പിന്നാലെ കോണ്‍ഗ്രസ് ഉന്നതതല യോഗം ചേരും. ഇന്നു വൈകിട്ട് അഞ്ചിനാണ് യോഗം. പ്രവർത്തകരോട് എഐസിസി ആസ്ഥാനത്തേക്ക് എത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു.

വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ബിജെപി അഴിമതിക്കാരെ രക്ഷിക്കുന്നുവെന്നും ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നുവെന്നും സഹോദരിയും എഎഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യവിരുദ്ധ തീരുമാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അധഃപതനമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു.

‘മോദി’ പരാമര്‍ശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ സെക്രട്ടേറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചത്. വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി. കോടതി വിധി വന്ന വ്യാഴാഴ്ച മുതല്‍ പ്രാബല്യമെന്നാണ് ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്.

English Summary: Leaders' Response on Rahul Gandhi Disqualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com