ഭൂമി റജിസ്ട്രേഷൻ കുത്തനെ ഉയർന്നു; ഈ മാസം സർക്കാരിന് ലഭിച്ചത് 500 കോടിയിലധികം രൂപ

Government-of-Kerala
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കേ സംസ്ഥാനത്ത് ഭൂമി റജിസ്ട്രേഷൻ കുത്തനെ ഉയർന്നു. ഭൂമി റജിസ്ട്രേഷനിലൂടെ സർക്കാരിന് ഈ മാസം ഇതുവരെ ലഭിച്ചത് 500 കോടി രൂപയിലധികം. ബജറ്റിൽ പ്രഖ്യാപിച്ച ന്യായവിലയിലെ വർധനവ് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് ഭൂമി ഇടപാടുകൾ വർധിച്ചത്. 

ഭൂമിയുടെ ന്യായവില 20 ശതമാനമായി വർധിപ്പിക്കാന്‍ ബജറ്റിൽ നിർദേശിച്ചിരുന്നു. ന്യായവിലയുടെ 8 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഏപ്രിൽ ഒന്ന് മുതൽ ഇതു നിലവിൽവരും. ഫ്ലാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും മുദ്രവില അഞ്ചിൽ നിന്ന് 7 ശതമാനവും ആക്കിയിട്ടുണ്ട്. കൂട്ടിയ നികുതി നിരക്ക് നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഭൂമി റജിസ്ട്രേഷന് വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ പറഞ്ഞു. 

ജനുവരിയിൽ റജിസ്ട്രേഷനിലൂടെ സമാഹരിച്ചത് 441.99 കോടി രൂപയാണ്. ഈ മാസം ഇത് 500 കോടി കടന്നു. ആകെ റജിസ്ട്രേഷൻ 89,000 ത്തിന് മുകളിലെത്തി. ഈ മാസത്തെ വരുമാനം 600 കോടി രൂപയ്ക്ക് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ബജറ്റ് പ്രഖ്യാപനം വന്ന ഫെബ്രുവരിയിലും ഭൂമി റജിസ്ട്രേഷൻ ഉയർന്നിരുന്നു. ഫെബ്രുവരിയിൽ 379 കോടി രൂപയാണ് ലക്ഷ്യമിട്ടത്. ലഭിച്ചത് 464.95 കോടി രൂപ. 86320 റജിസ്ട്രേഷനും നടന്നു.

കഴിഞ്ഞ വർഷം ന്യായവില 10 ശതമാനം ഉയർത്തിയ ബജറ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ മാർച്ചിൽ 600 കോടി രൂപയാണ് ഭൂമി റജിസ്ട്രേഷനിലൂടെ ലഭിച്ചത്.

∙ ഫെബ്രുവരിയിലെ റവന്യൂ വരുമാനം (മുന്നിലുള്ള ജില്ലകളിലെ കണക്ക്)

തിരുവനന്തപുരം: സ്റ്റാമ്പ് ഡ്യൂട്ടി (46.46 കോടി), റജിസ്ട്രേഷൻ ഫീസ് (16.37), ആകെ–62.83

എറണാകുളം: സ്റ്റാമ്പ് ഡ്യൂട്ടി (78.56 കോടി), റജിസ്ട്രേഷൻ ഫീസ് (27.48), ആകെ–106.04 കോടി രൂപ

തൃശൂർ: സ്റ്റാമ്പ് ഡ്യൂട്ടി (35.69 കോടി), റജിസ്ട്രേഷൻ ഫീസ് (13.08), ആകെ–48.77 കോടി രൂപ

English Summary: Land Registration increased in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS