തിരുവനന്തപുരം∙ പാറ്റൂരില്‍ വീട്ടമ്മയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമി വീട്ടമ്മയെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിക്രമത്തിനു മുന്‍പ് തര്‍ക്കവുമുണ്ടായി.
സ്കൂട്ടറിലെത്തിയ പ്രതി, സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ പിന്തുടരുകയും പിന്നീട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ദൃശ്യങ്ങളിൽ സ്കൂട്ടറിന്റെ നമ്പരോ പ്രതിയുടെ മുഖമോ വ്യക്തമല്ല. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ, മുഖം തിരിച്ചറിയുക പ്രയാസവുമാണ്.
കേസിൽ 12 ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനായിട്ടില്ല. കേസിൽ ഏക തെളിവായി ലഭിച്ചിട്ടുള്ളത് സിസിടിവി ദൃശ്യങ്ങളാണ്. മാർച്ച് 13ന് രാത്രി 11നാണ് മൂലവിളാകം സ്വദേശിനിയായ നാൽപ്പത്തൊൻപതുകാരി ആക്രമിക്കപ്പെട്ടത്. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം.
English Summary: Pattoor assault case CCTV footage