ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിലെ മിസിസിപ്പിയിൽ വെള്ളിയാഴ്ച ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 23 മരണം. നിരവധി പേർക്ക് പരുക്കേറ്റു. 160 കിലോമീറ്ററിലേറെ പ്രദേശത്തേക്ക് ആഞ്ഞടിച്ച ചുഴലിക്കാറ്റ് വൻ നാശം വിതച്ചതായി ദുരന്തനിവാരണ ഏജൻസി അറിയിച്ചു.

കാണാതായ നാലു പേർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. അലബാമ, മിസിസിപ്പി, ടെന്നിസ്സെ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. പടിഞ്ഞാറൻ മിസിസിപ്പിയിലെ സിൽവർ സിറ്റിയിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. 

English Summary: At least 23 dead as tornado, storms rip through US' Mississippi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com