തിരുവനന്തപുരം ∙ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിഷേധിക്കുന്നവരുടെ തലയടിച്ച് പൊട്ടിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ബിജെപിയെ സന്തോഷിപ്പിക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ട് പ്രതിഷേധക്കാരെ തല്ലിയൊതുക്കുന്നു. സിപിഎമ്മിന്‍റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘‘ഞാൻ ബിജെപിക്കെതിരെ പറഞ്ഞില്ലെന്നാണ് ഇവരുടെ പരാതി. പിന്നെ, കഴിഞ്ഞ ദിവസം കറുത്ത ശക്തികൾ എന്ന് ഞാൻ പറഞ്ഞത് സീതാറാം യച്ചൂരിയെയാണോ? പ്രധാനമന്ത്രിയുടെ കൂട്ടുകാരൻ അദാനിയെ വിമർശിച്ചതിനാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതും അയോഗ്യനാക്കിയതും. മാർച്ച് 27ന് രാജ്‌ഭവനിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ സമരങ്ങൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളയ്ക്കെതിരെയും സമരം തുടരും. ഏപ്രിൽ ഒന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും.’– വി.ഡി. സതീശൻ പറഞ്ഞു.
English Summary: V.D. Satheesan against chief minister