അഴിമതി, ആർത്തി, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങി ഭരണാധികാരികൾ അകറ്റി നിർത്തേണ്ടതെന്ന് പൊതുവേ കരുതപ്പെടുന്ന അനേകം കാര്യങ്ങൾ ഇവരുടെ കാര്യത്തിലുണ്ട്. അതിനർഥം ഇവർ മാത്രമാണ് അഴിമതിക്കാർ എന്നല്ല, മറിച്ച് നാലു രാജ്യങ്ങളിലായി നിലവിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ എന്നതാണ് ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനം. ഇവരെ പൊതുവായി ബന്ധിപ്പിക്കുന്ന ഒരു പേർഷ്യൻ വാക്കുമുണ്ട്: ‘തോഷഖാന’ അഥവാ ഖജനാവ്. അതായത്, പ്രസിഡന്റ്, പ്രധാനമന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഔദ്യോഗിക പദവിയിലുള്ളവർ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സർക്കാരിലേക്ക് അടയ്ക്കണം എന്നാണ് ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സംവിധാനമാണ് ഈ തോഷഖാന. പല രാജ്യങ്ങളിലും ഈ തോഷഖാന സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങൾ ആണെങ്കിലും ഭരണാധികാരികൾ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്നത് ഏറെക്കുറെ സമാനമാണ്. എന്നാൽ മുകളിൽപ്പറഞ്ഞ ഭരണാധികാരികൾ ഈ തോഷഖാന പ്രശ്നത്തിൽ ആരോപണങ്ങൾ നേരിടുമ്പോൾ അതെന്താണ് എന്നു പരിശോധിക്കാം.
HIGHLIGHTS
- ലോകനേതാക്കൾ മറ്റു രാജ്യങ്ങളിലെ നേതാക്കൾക്ക് ഉപഹാരങ്ങൾ നൽകുന്നത് പതിവാണ്. എന്നാൽ ഇത്തരം ഉപഹാരങ്ങൾ വാങ്ങിക്കുന്നതിന് പല രാജ്യങ്ങളിലും പല നിയമങ്ങളാണ്. ഈ നിയമങ്ങൾ മറികടന്ന് സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള ചില നേതാക്കളുടെ ആർത്തി അവരെ എത്തിക്കുന്നതാകട്ടെ, വലിയ കുഴപ്പങ്ങളിലും.