തൃശൂർ ∙ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അതിക്രമം. വെള്ളിയാഴ്ച രാത്രിയാണ് തോട്ടപ്പടി സ്വദേശി നൗഫല്‍ ക്യാംപസില്‍ കടന്നത്. ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെ കത്തി വീശി ഭീഷണി മുഴക്കി. തുടർന്ന് പൊലീസെത്തി നൗഫലിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു.
സുഹൃത്ത് അജിത്തിനൊപ്പമാണ് നൗഫൽ ക്യാംപസിൽ എത്തിയത്. ഇവരുടെ വാഹനം സുരക്ഷാ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് തടഞ്ഞതോടെയാണ് നൗഫൽ പരാക്രമം കാണിച്ചത്. അജിത്തും വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്ന് മണ്ണുത്തി പൊലീസ് ക്യാംപസിലെത്തി രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധം കൈവശം വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് നൗഫലിനെതിരെ കേസെടുത്തിരിക്കുന്നത്.
English Summary: Youth arrested in Mannuthi