തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മില്‍ വാക്പോര്. പാര്‍ട്ടി പിന്തുണ രാഹുല്‍ ഗാന്ധിക്കല്ല, രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിക്കെതിരെയാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതിനു മറുപടിയുമായി കെ.സുധാകരന്‍ രംഗത്തെത്തി.
രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുണ്ടെങ്കില്‍ ഗോവിന്ദന്‍റെ ബുദ്ധിക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. ‘‘രാഹുൽ ഗാന്ധിക്ക് അനുകൂലമല്ല എന്നു പറയുന്നെങ്കിൽ അദ്ദേഹത്തിന്റെ ബുദ്ധിക്ക് എന്തോ പ്രശ്നമുണ്ട്. ചർച്ച രാഹുൽ ഗാന്ധിയുടെ അംഗത്വമാണ്. പിന്തുണ നൽകിയത് രാഹുൽ ഗാന്ധിക്ക് അല്ലെങ്കിൽ പിന്നെ ആർക്കാണെന്ന് ഗോവിന്ദൻ പറയണം’’– അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: K Sudhakaran against MV Govindan on Rahul Gandhi Disqualification