ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്ന് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ കുറിപ്പിൽനിന്ന്:

“മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരുടെ പിന്മുറക്കാരാണ് ഞങ്ങൾ”. രാഹുൽ ഗാന്ധി വിഷയത്തിൽ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. അത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സ്ഥായിയായ നിലപാടുമാണ്. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു സമാനമായി നീങ്ങുമ്പോഴും ഷെയർ മാർക്കറ്റിലെ ചില ഷെയർ ബ്രോക്കർമാരുടെ മനസ്സു പോലെ, ലാഭനഷ്ടങ്ങളുടെ ചില കള്ളികളിൽ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കിക്കാണുന്ന ചിലർ കേരളത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ നയിക്കുന്നത്, മതനിരപേക്ഷ ഇന്ത്യയ്ക്ക് അപമാനമാണ്.

മതവർഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരാണ് ഞങ്ങൾ ഇടതുപക്ഷം. തിരഞ്ഞെടുപ്പ് ജയിക്കാൻ സംഘപരിവാറിന്റെ ഷെയർ പറ്റി ജീവിച്ചവർ കേരളത്തിലെ കോൺഗ്രസിനെ നയിച്ചാൽ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ...’’

English Summary: Minister PA Mohammed Riyas slams VD Satheesan in Rahul Gandhi's disqualified issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com