മിഷന്‍ അരിക്കൊമ്പന്‍: ദൗത്യസംഘത്തിന് മോക് ഡ്രില്ലുമായി വനംവകുപ്പ്

പന്നിയാർ എസ്റ്റേറ്റിന്റെ മറുഭാഗത്ത് ആനയിറങ്കൽ ജലാശയത്തോടു ചേർന്നുള്ള ചോലയിൽ നിൽക്കുന്ന അരിക്കൊമ്പൻ.
പന്നിയാർ എസ്റ്റേറ്റിന്റെ മറുഭാഗത്ത് ആനയിറങ്കൽ ജലാശയത്തോടു ചേർന്നുള്ള ചോലയിൽ നിൽക്കുന്ന അരിക്കൊമ്പൻ. (ഫയൽ ചിത്രം)
SHARE

മൂന്നാർ∙ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രില്ലിന് ഒരുങ്ങി വനംവകുപ്പ്. ദൗത്യ സംഘത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തി മാര്‍ച്ച് 29ന് മോക് ഡ്രിൽ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. 71 പേർ 11 സംഘങ്ങളായാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഓരോ സംഘത്തിനും ഓരോ ചുമതലയാണ് നൽകിയിട്ടുള്ളത്. കൂടാതെ നിരവധി വനപാലകരും മിഷന്റെ ഭാഗമാകും. മോക് ഡ്രില്ലിൽ എല്ലാ അംഗങ്ങൾക്കും കൃത്യമായ നിർദേശങ്ങൾ നൽകുകയും, സ്ഥാനങ്ങൾ നിശ്ചയിച്ചു നൽകുകയുമാണ് ചെയ്യുക. 

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കുന്നതിന് 29 വരെ ഹൈക്കോടതി വിലക്കേർപ്പെടുത്തിയെങ്കിലും വനംവകുപ്പ് തയാറെടുപ്പു തുടരുകയാണ്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തിയിരുന്നു. സൂര്യൻ, വിക്രം എന്നീ കുങ്കിയാനകളെ നേരത്തെ എത്തിച്ചിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ ദൗത്യ സംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്.

English Summary: Mission Arikomban: Forest Department To Conduct Mock Drill 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS