ADVERTISEMENT

മൂന്നാർ∙ ഇന്നലെ ദൗത്യമേഖലയായ 301 കോളനിക്ക് സമീപത്തെത്തിയ അരിക്കൊമ്പൻ വീണ്ടും പെരിയകനാൽ എസ്റ്റേറ്റിലേക്ക് കയറി. ഒരു പിടിയാനയ്ക്കും രണ്ടു കുട്ടികൾക്കും ഒപ്പമാണ് അരിക്കൊമ്പൻ വീണ്ടും എസ്റ്റേറ്റിലേക്ക് കയറിയത്. പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ ലയത്തിന്റെ സമീപത്തു കൂടെയാണ് ആനക്കൂട്ടം നീങ്ങിയത്. ഇതു ലയങ്ങളിൽ താമസിക്കുന്ന ആളുകളെയും ഭീതിയിലാഴ്ത്തി.

ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്. 29ന് മോക്ക്ഡ്രിൽ നടത്തും. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ രേഖകളും വനം വകുപ്പ് കൈമാറും.

English Summary: Arikkomaban at Periya Canal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com