ADVERTISEMENT

തൊടുപുഴ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെറും അലവലാതിയെന്ന് സിപിഐ ഇടുക്കി മുൻ ജില്ല സെക്രട്ടറി കെ.കെ.ശിവരാമൻ. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. സിപിഐ ജില്ല രാഷ്ട്രീയ പ്രചരണ ജാഥയിൽ നെടുങ്കണ്ടത്ത് പ്രസംഗിക്കുന്നതിനിടെയാണ് കെ.കെ.ശിവരാമന്റെ വിമർശനം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ സോണിയ ഗാന്ധി കോൺഗ്രസ് എംപിമാരോട് ഡൽഹിയിൽ ക്യാംപ് ചെയ്യാൻ ആവശ്യപ്പെട്ട സമയത്ത് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, കെ.സുധാകരൻ എന്നിവർ മുങ്ങിയെന്നും കെ.കെ.ശിവരാമൻ പരിഹസിച്ചു.

 

English Summary: CPI leader K.K.Sivaraman against V.D.Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com