ADVERTISEMENT

കാബുൾ ∙ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിലുണ്ടായ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു. വിദേശകാര്യ മന്ത്രാലയത്തിനു സമീപമായിരുന്നു സ്ഫോടനം. മൂന്നു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ ചാവേറാക്രമണമാണിത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപത്തുള്ള വാണിജ്യ കേന്ദ്രത്തിനു മുന്നിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേറിനെ സുരക്ഷാസേന തിരിച്ചറിഞ്ഞെങ്കിലും പിടികൂടുന്നതിനു മുൻപേ അയാൾ പൊട്ടിത്തെറിച്ചെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ മൂന്ന് അഫ്ഗാൻ സേനാംഗങ്ങളും ഉണ്ടെന്നാണു റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

English Summary: 6 killed in blast near Afghan foreign ministry in Kabul, 2nd in 3 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com