ADVERTISEMENT

ന്യൂഡൽഹി∙ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നടപടി. ലോക്സഭ ഹൗസിങ് കമ്മിറ്റി നോട്ടിസ് നല്‍കി. 12 തുഗ്ലക് ലെയിന്‍ ആണ് രാഹുലിന്റെ ഔദ്യോഗിക വസതി.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വന്ന് രണ്ടു ദിവസത്തിനുശേഷമാണ് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടിസ്. എന്നാൽ ഇതുവരെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് രാഹുലിനോട് അടുത്തുള്ള വൃത്തങ്ങൾ അറിയിച്ചത്. ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്. 

English Summary: Rahul Gandhi Gets Notice To Vacate Government Bungalow 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com